മാരക ലഹരി മരുന്നുകളുടെ ഉപയോഗം സംസ്ഥാനത്ത് വർധിക്കുന്നു; കർമപദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർധിച്ചുവരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെയാണ് കാണുന്നത്. നാടാകെ അണിനിരന്ന് പ്രതിരോധിക്കേണ്ട കാര്യമാണിത്. വിഷയത്തിൽ സർക്കാർ തലത്തിൽ നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലഹരി ഉപയോഗം തടയാൻ ബഹുമുഖ കർമപദ്ധതി ഒക്ടോബർ രണ്ടിന്ന് ആരംഭിക്കും. നവംബർ ഒന്നുവരെ കർമപദ്ധതി നീണ്ട് നിൽക്കും. യുവാക്കളും കുടുംബങ്ങളും സംഘടനകളും സാമൂഹിക കൂട്ടായ്‌മകളും ഇതിൽ ഭാഗമാകണം. നവംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ചങ്ങല തീർക്കും. പ്രതീകാത്‌മകമായി ലഹരി വസ്തുക്കൾ കത്തിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരത്തിൻ്റെ സങ്കീർണമായ ശൃംഖലകളാണ് ഉണ്ടായിരിക്കുന്നത്. കടകളിൽ ലഹരി വിൽക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കണം. ലഹരി വിൽപ്പന നടത്തിയാൽ പരാതിപ്പെടാൻ കഴിയുന്ന നമ്പരുകൾ ഉൾപ്പെടുത്തിയകണം ബോർഡ് സ്ഥാപിക്കാൻ. എക്സൈസിൻ്റെ കൺട്രോൾ റൂമിൽ ജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ ലഹരി വിറ്റാൽ പിന്നീട് ആ കട തുറന്ന് പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന, ജില്ലാ തലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമിതി രൂപീകരിക്കും.സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി, തദ്ദേശ, എക്സൈസ് മന്ത്രിമാരും ഉദ്യോഗസ്ഥരുമുണ്ടാകും. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികമായി കാണാനാകുന്നത്. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണത വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news