ഉത്തരാഖണ്ഡിന് കൈത്താങ്ങായി കേന്ദ്രം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി.
ന്യൂഡൽഹി: ചമോലി ദുരന്തത്തിൽ ഉത്തരാഖണ്ഡിന് എല്ലാവിധ സഹായവും ഉറപ്പ് നൽകി കേന്ദ്ര സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.