ഹജ്ജ് തീര്‍ഥാടകര്‍ ഉള്‍പ്പെടെ 11 വിഭാഗങ്ങള്‍ കൂടി
തിരുവനന്തപുരം: കോവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. ഹജ് തീര്‍ഥാടകര്‍ ഉള്‍പ്പെടെ 11 വിഭാഗങ്ങളെ കൂടി പട്ടികയില്‍ പുതിയായി ഉള്‍പ്പെടുത്തി. ഇത് സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.
ആദിവാസി കോളനികളിലെ 18 വയസ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹജ്ജ് തീര്‍ത്ഥാടകര്‍, കിടപ്പ് രോഗികള്‍, ബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍ റെപ്രസെന്റേറ്റീവുകള്‍ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന വോളന്റിയര്‍മാര്‍, മെട്രോ റെയില്‍, വാട്ടര്‍ മെട്രോ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവരും പട്ടികയിലുണ്ട്.
കോടതി ജീവനക്കാരേയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള തുക ബാങ്കുകള്‍ തന്നെയാവും എടുക്കേണ്ടത്. 18 മുതല്‍ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ നേരത്തെ 32 വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു.