‘വാഴ 2’ലെ കുഞ്ഞുതാരങ്ങൾക്ക് ആദരം; അനന്ദുവിനെയും അഭിമന്യുവിനെയും അനുമോദിച്ച് ചമൽ ചൈതന്യ കുടുംബശ്രീ

‘വാഴ 2’ലെ കുഞ്ഞുതാരങ്ങൾക്ക് ആദരം; അനന്ദുവിനെയും അഭിമന്യുവിനെയും അനുമോദിച്ച് ചമൽ ചൈതന്യ കുടുംബശ്രീ

താമരശ്ശേരി: മലയാള സിനിമ ലോകത്ത് വലിയ വിജയമായി മാറിയ Vaazha 2 ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചമലിലെ കുട്ടിതാരങ്ങളായ അനന്ദുവിനെയും അഭിമന്യുവിനെയും ചമൽ ചൈതന്യ കുടുംബശ്രീ ആദരിച്ചു. 250 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രത്തിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.ചമലിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾ ഇരുവർക്കും മെമന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ സെക്രട്ടറി ശരണ്യ ബിനു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ അഭിനയ മികവ് നാടിന് അഭിമാനമാണെന്നും, ഭാവിയിൽ സിനിമാരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്നും ചടങ്ങിൽ ആശംസകൾ നേർന്നു.

എഡിഎസ് മെമ്പർ ഷീലത വിജയൻ സ്വാഗതം പറഞ്ഞു. ജോനിഷ അഭിലാഷ് നന്ദി രേഖപ്പെടുത്തി. പ്രദേശവാസികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ആഘോഷാന്തരീക്ഷത്തിലായിരുന്നു.

spot_img

Related Articles

Latest news