നടപ്പാത കൈയേറി വാഹനപാര്‍ക്കിംഗ്; കാല്‍ നടയാത്രക്കാര്‍ ബുദ്ധിമുട്ടില്‍

നെയ്യാറ്റിന്‍കര പട്ടണത്തില്‍ ഇരുചക്രവാഹനങ്ങളുടെ നടപ്പാത കൈയേറിയുള്ള വാഹനപാര്‍ക്കിംഗ് കാല്‍നടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു. ആശുപത്രി ജംഗ്ഷന്‍, ആലുംമൂട് ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് നടപ്പാത കൈയേറി വാഹന പാര്‍ക്കിംഗ് കൂടിയത്.

കെ.എസ്.ആര്‍.ടി.സി ബസുകളും, ലോറികളും മറ്റും കടന്നു പോകുമ്പോള്‍ നടപ്പാത കൈയേറിയുള്ള വാഹന പാര്‍ക്കിംഗ് കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. തിരക്കേറിയ ആശുപത്രി ജംഗ്ഷനില്‍ ദിനംപ്രതി പതിനായിരക്കണക്കിന് പേരാണ് വന്നു പോകുന്നത്. റോഡിന് മുകളിലായി ടൈല്‍സ് പാകി ഫുഡ്പാത്ത് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളില്‍ റോഡിലെ ടാറിംഗ് ഒഴിവാക്കി നടപ്പാതയിലൂടെ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുകയാണ്. ഈ സമയങ്ങളില്‍ വാഹനങ്ങള്‍ സമാന്തരമായി വന്നാല്‍ അപകടങ്ങള്‍ക്ക് സാദ്ധ്യത കൂടും.

നിരവധി കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിന്‍കര ട്രാഫിക് പൊലീസോ, നഗരസഭയോ അനധികൃത വാഹനപാര്‍ക്കിംഗ് നിരോധിച്ചില്ലെങ്കില്‍ കാല്‍നട യാത്രക്കാരുടെ കാര്യം ബുദ്ധിമുട്ടിലാകും.

spot_img

Related Articles

Latest news