കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി.

ടുക്കി: ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബില്‍ മാറി നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയായിരുന്നു അറസ്റ്റ്ഏലപ്പാറ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാള്‍ മെയിന്റനന്‍സ് വര്‍ക്ക് എടുത്തിരുന്ന കരാറുകാരിയോട് ആണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. 4 ലക്ഷം രൂപയുടെ ബില്ല് മാറി നല്‍കണമെങ്കില്‍ കരാര്‍ തുകയുടെ 1 ശതമാനം കൈക്കൂലിയായി നല്‍കണം. കൂടാതെ കരാറുകാരി മുന്‍പ് ചെയ്ത വര്‍ക്കുകളില്‍ ബില്ലു മാറിയ 9 ലക്ഷം രൂപയുടെ കമ്മീഷനും. ഇത് ഉള്‍പ്പെടെയായിരുന്നു പതിനായിരം രൂപ ആവശ്യപ്പെട്ടത്.

spot_img

Related Articles

Latest news