ലോകകപ്പിനെ നെഞ്ചോടുചേര്‍ത്ത് ഫ്രഞ്ചുകാര്‍

ദോഹ: ലോകകപ്പ് ബഹിഷ്കരണമെന്ന പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ വാദങ്ങളെ തള്ളി ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍. 10 ദിവസത്തിനപ്പുറം കിക്കോഫ് കുറിക്കുന്ന ലോകകപ്പിനായി പതിനായിരത്തോളം ഫ്രഞ്ച് ആരാധകര്‍ ഖത്തറിലെത്തുമെന്ന് ഫ്രഞ്ച് അംബാസഡര്‍ ഴാന്‍ ബാപ്റ്റിസ്്റ്റ് ഫാവ്രെ പറഞ്ഞു.

നിലവിലെ ലോകകപ്പ് ജേതാക്കളാണ് ഫ്രാന്‍സെന്നും കിരീടം നിലനിര്‍ത്താനായിരിക്കും ടീമിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇതത്ര എളുപ്പമായിരിക്കില്ലെന്ന ബോധ്യമുണ്ട്. ഫ്രാന്‍സില്‍ 60 ശതമാനം ആളുകളും ലോകകപ്പിനെ അനുകൂലിക്കുന്നുവെന്ന് ഈയിടെ നടത്തിയ ഹിതപരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും റഷ്യയില്‍ നടന്ന ലോകകപ്പിനേക്കാള്‍ 10 ശതമാനം അധികമാണിതെന്നും ഫാെവ്ര ചൂണ്ടിക്കാട്ടി. അല്‍ കാസ് ചാനലിലെ മജ്ലിസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പില്‍ ഫ്രാന്‍സ് ആരാധകരുടെ ആവേശപ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ 10,000 ആരാധകര്‍ക്ക് ഹയ്യ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും അതിനര്‍ഥം അവര്‍ ലോകകപ്പിനായി ഖത്തറിലെത്തുമെന്നാണെന്നും ഖത്തര്‍ ലോകകപ്പ് സംബന്ധിച്ച്‌ ഫ്രഞ്ചുകാര്‍ക്കിടയില്‍ വലിയ മതിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് പോലെയുള്ള സുപ്രധാന ഇവന്‍റില്‍ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും സുരക്ഷ രംഗത്ത് ഖത്തറിന് ഫ്രാന്‍സിെന്‍റ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും 300 സുരക്ഷ ഉദ്യോഗസ്ഥര്‍ ഖത്തറിലെത്തും. ആരാധകരുടെയും ലോകകപ്പിന്റെയും ഖത്തറിെന്‍റയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

2024ല്‍ ഒളിമ്ബിക്സിന് ആതിഥ്യം വഹിക്കുന്ന ഞങ്ങള്‍ക്ക് ഇതിലൂടെ വലിയ പരിചയസമ്ബത്ത് ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചില നഗരങ്ങളില്‍ ലോകകപ്പ് സ്ക്രീനുകള്‍ സ്ഥാപിക്കില്ലെന്നതു സംബന്ധിച്ച ചോദ്യത്തിന്, ശീതകാലമായതിനാല്‍ തെരുവുകളില്‍ സ്ക്രീനുകള്‍ സ്ഥാപിക്കരുതെന്ന് അതത് നഗരസഭകളുടെ നിര്‍ദേശമുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള സാമ്ബത്തിക നടപടികളുടെ ഭാഗമാണെന്നുമായിരുന്നു മറുപടി.

spot_img

Related Articles

Latest news