വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി കുറ്റക്കാരൻ

ന്യൂഡൽഹി : വിവാദമായ വിതുര പെൺവാണിഭ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി 2019 ൽ പിടിക്കപ്പെട്ട ഒന്നാം പ്രതി സുരേഷ് കുറ്റക്കാരൻ. വിധി നാളെ പ്രഖ്യാപിക്കും.

കാൽ നൂറ്റാണ്ടിനെ ശേഷമാണ് ഈ കേസിലെ ഒരു പ്രതിയെ ശിക്ഷിക്കുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രമാത്രം സങ്കീർണമാണ് എന്ന് കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ കേസ്. 1996 ൽ ആണ് കേസിനാസ്പദമായ സംഭവം. കേസെടുത്തു 18 വർഷത്തിന് ശേഷം കീഴടങ്ങി ജാമ്യമെടുത്തു മുങ്ങുകയായിരുന്നു പ്രതി. പിടികിട്ടാ പുള്ളിയായി പ്രഖാപിച്ചു അന്വേഷണം തുടരുന്നതിനിടയിലാണ് 2019 ൽ വീണ്ടും പിടിയിലാകുന്നത്. കോട്ടയം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയിലാണ് കേസ്.

spot_img

Related Articles

Latest news