എയര്‍ടെല്ലും പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി : കടത്തില്‍ മുങ്ങിയ വൊഡഫോണ്‍ ഐഡിയ ലിമിറ്റഡിലുള്ള 27 ശതമാനം ഓഹരി കേന്ദ്രത്തിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ കൈമാറാമെന്ന് കേന്ദ്രത്തിന് കത്തെഴുതി ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ല. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് ബിര്‍ല അയച്ച കത്ത് പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ കമ്പനി മൂല്യം 2700 കോടി രൂപ ഇടിഞ്ഞു. സ്വകാര്യവല്‍ക്കരിച്ചാല്‍ സ്ഥാപനങ്ങള്‍ ലാഭകരവും ഉപയോക്താക്കള്‍ക്ക് നേട്ടവുമാകുമെന്ന വാദത്തിനു തിരിച്ചടിയായിരിക്കുകയാണ് ടെലികോം മേഖലയിലെ പുതിയ സംഭവ വികാസങ്ങൾ.
ലൈസന്‍സ് ഫീസ് ഇനത്തില്‍ കമ്പനി അരലക്ഷം കോടിയില്പ്പരം നല്കാനുണ്ട്. എയര്‍ടെല്ലിന്റെ കുടിശ്ശിക 43,000 കോടി. മൊത്തം വരുമാനത്തിന്റെ നിശ്ചിത വിഹിതം ലൈസന്‍സ് ഫീ നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന രണ്ട് കമ്പനിയുടെയും ആവശ്യം സുപ്രീംകോടതി തള്ളി.
7000 കോടിയില്‍പ്പരം രൂപ നഷ്ടത്തിലുള്ള വൊഡഫോണ്‍ ഐഡിയ ഏറ്റെടുക്കാന്‍ വിദേശനിക്ഷേപകര്‍ തയ്യാറല്ല. ഇതോടെയാണ് കേന്ദ്രത്തിനുമേല് കെട്ടിവയ്ക്കാന് കത്തെഴുതിയത്.
വൊഡഫോണ്‍ ഐഡിയ പൂട്ടിയാല്‍ ശേഷിക്കുക ഭാരതി എയര്‍ടെല്ലും റിലയന്‍സും മാത്രം. പന്ത്രണ്ടില്‍പ്പരം സ്വകാര്യ കമ്പനി ഉണ്ടായിരുന്നതാണ്. കമ്പനികളുടെ മത്സരം ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കുമെന്ന വാദവും പൊളിയുന്നു.
ഡാറ്റ നിരക്കുകള്‍ ഉയരുകയാണ്. എയര്‍ടെല്ലും പ്രതിസന്ധിയിലായതിനാല്‍ കേന്ദ്രത്തിന്റെ ഒത്താശയോടെ റിലയന്‍സ് കുത്തകവാഴ്ചയ്ക്ക് ഒരുങ്ങുകയാണ്