വാട്ടര്‍ മെട്രോ സ്വാതന്ത്ര്യദിനത്തില്‍ ; കൊച്ചി മെട്രോ നീട്ടുന്നതിന്‌ ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും

കൊച്ചി വാട്ടര്‍ മെട്രോയുടെ ട്രയല്‍ റണ്‍ 23ന് നടത്തി ആഗസ്ത് പതിനഞ്ചോടെ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനം. കൊച്ചി മെട്രോ കാക്കനാടു വരെ നീട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കലും ആഗസ്തില്‍ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

മെട്രോയുമായി ബന്ധപ്പെട്ട വിഷയം റെയില്‍വേ ചീഫ് ജനറല്‍ മാനേജറുമായി ചര്‍ച്ച ചെയ്യും. ശബരിമല വിമാനത്താവളത്തിന്റെ സ്കെച്ചും ലൊക്കേഷന്‍ മാപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. തത്വത്തിലുള്ള അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൊച്ചിന്‍ അര്‍ബന്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് കിറ്റ്കോ തയ്യാറാക്കും. തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് ടെക്നോപാര്‍ക്കുകൂടി ചേര്‍ത്ത് വിശദപദ്ധതിയുടെ റിപ്പോര്‍ട്ടും തയ്യാറാക്കും.

കണ്ണൂര്‍ സിറ്റി റോഡ് വികസനപദ്ധതി ഉടന്‍ ആരംഭിക്കാനും ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നടത്തി ദേശീയ ജലപാതയുടെ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

spot_img

Related Articles

Latest news