അക്രമണത്തിന് ശേഷം വിസ്‌ട്രോൺ വീണ്ടും തുറക്കുന്നു

ബംഗളുരു : ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിതരണ സ്ഥപനം വിസ്‌ട്രോൺ രണ്ടു മാസത്തിനു ശേഷം വീണ്ടും തുറന്നു പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സ്ഥാപനം തകർക്കപ്പെട്ടിരുന്നു. നരസപുരയിലുള്ള അസംബ്ലി യൂണിറ്റിൽ ആണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്

തുടർന്ന് കഴിഞ്ഞ ഡിസംബറിൽ സ്ഥാപനം അടച്ചിട്ടു. ജീവനക്കാരുമായുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചതായി വിസ്‌ട്രോൺ സി ഇ ഓ ഡേവിഡ് സെൻ അറിയിച്ചു. തുടർന്ന് പ്രവർത്തിക്കുമ്പോൾ പൂർവാധികം ശക്തമായി തന്നെ മാർകെറ്റിൽ സ്വാധീനം ഉറപ്പിക്കാൻ തന്നെയാണ് തീരുമാണ്. 3000 കോടി രൂപ മുതൽമുടക്കിൽ നിരവധി പരിഷ്ക്കാരങ്ങൾ പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും കമ്പനി പ്രസിഡന്റ് കൂടിയായ ഡേവിഡ് സെൻ വ്യക്തമാക്കി.

spot_img

Related Articles

Latest news