രാജീവ് കപൂർ അന്തരിച്ചു

മുംബൈ : പരേതനായ റിഷി കപൂറിന്റെ സഹോദരനും രാജ്‌കപൂറിന്റെ മകനുമായ രാജീവ് കപൂർ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രൺധീർ കപൂർ മറ്റൊരു സഹോദരനാണ്.

ആരതി സബർവൽ ആണ് ഭാര്യ. നാലു മക്കളുണ്ട്. ബോളിവുഡിലെ എക്കാലത്തെയും പ്രശസ്തനായ രാജ് കപൂർ കൃഷ്ണ കപൂർ ദമ്പതികളുടെ മകനായി 1958 ൽ ജനിച്ചു. ഷമ്മി കപൂർ, ശശി കപൂർ തുടങ്ങിയവർ അമ്മാവന്മാരാണ്. രാം തേരി ഗംഗ മൈലി , പ്രേം ഗ്രന്ഥ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

spot_img

Related Articles

Latest news