കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്സ്പ്രസാണ് തട്ടിയത്. ഗായത്രിയുടെ മൂന്നു വയസ്സുള്ള മകള്‍ ആരോഹിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പയ്യോളി റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയ്റ്റിനും ഇടയില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഗായത്രിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടസമയത്ത് ഗായത്രിയുടെ കയ്യിലിരുന്ന മകള്‍ ട്രെയിന്‍ ഇടിച്ച ആഘാതത്തില്‍ തെറിച്ചു പോവുകയായിരുന്നു.