ദമ്മാം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരികവേദി കിഴക്കന്‍ പ്രവിശ്യ വനിത വിഭാഗം മത്സരങ്ങള്‍ സംഘടിപ്പിച്ചു. ‘പെണ്ണടയാളങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ കെ.ജി തലം മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികളും സ്ത്രീകളും വിവിധ വിഭാഗങ്ങളായി മാറ്റുരച്ചു. 200ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വിതരണം ചെയ്തു.
സമ്മാന ദാന ചടങ്ങ് പ്രവാസി സാംസ്കാരിക വേദി റീജനല്‍ വനിത പ്രസിഡന്റ് സുനില സലീം ഉദ്ഘാടനം ചെയ്തു. ‘വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക’ എന്ന സന്ദേശത്തെ അന്വര്‍ഥമാക്കുന്നവിധം പുതുതലമുറയിലെ വിദ്യാര്‍ഥിനികള്‍ സമൂഹത്തിലെ എല്ലാ മേഖലയിലും എത്തിപ്പെടുമ്പോഴാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാവുകയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കെ.ജി വിഭാഗം പ്രച്ഛന്നവേഷ മത്സരത്തില്‍ ഇന്‍ശാ ഇഷേല്‍ റഹീം ഒന്നും സിനാന് സാദിഖ് രണ്ടും ആക്ഷന്‍ സോങ്ങില്‍ മുഹിബ്ബ അലി ഒന്നും അയ്സ സെഹ്റ രണ്ടും സ്ഥാനങ്ങൾ നേടി. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടന്ന കഥ പറയലില്‍ അയൂഷ് ഇര്‍ഷാദ് ഒന്നും അഫ്ഹം അലി രണ്ടും കളറിങ്ങില്‍ അനബിയ അഷീല്‍ ഒന്നും സുഹ നുവൈര്‍ രണ്ടും സ്ഥാനങ്ങൾ നേടി.
മൂന്ന്, നാല് ക്ലാസുകളിലെ ഫയര്ലസ് കുക്കിങ്ങില്‍ അഫ്ശാന്‍ ഇര്‍ഷാദ് ഒന്നും അസ്വിന്‍ സാദത്ത് രണ്ടും പെന്‍സില്‍ ഡ്രോയിങ്ങില്‍ ഹനൂന അബ്ദുല്‍ റഷീദ് ഒന്നും അഫ്ശാന്‍ ഇര്‍ഷാദ് രണ്ടും സ്ഥാനങ്ങൾ നേടി. ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ ഹവാസ് റസാന് ഒന്നും ആയിശ ഹാരിസ് രണ്ടും പുസ്തക നിരൂപണത്തില്‍ സാന ഹസീന് ഒന്നും മുഹമ്മദ് ഹാഷിം രണ്ടും സ്ഥാനങ്ങൾ നേടി.
ഒമ്പത് മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തിയ ലോഗോ ഡിസൈനിങ്ങില്‍ സഫ സിദ്ദീഖ് ഒന്നും ഫാത്തിമ ലന രണ്ടും ഫോട്ടോഗ്രഫി മത്സരത്തില്‍ ഫാത്തിമ ലന ഒന്നും അസ്ന ഫാത്തിമ രണ്ടും സ്ഥാനങ്ങൾ നേടി. സ്ത്രീകള്‍ക്കായി നടത്തിയ ‘ബെസ്റ്റ് ഔട്ട് ഓഫ് വെസ്റ്റ്’ മത്സരത്തില്‍ ഷംന സിദ്ദീഖ് ഒന്നും ശബീബ നുവൈര്‍ രണ്ടും മൈലാഞ്ചിയിടലില്‍ ഫസ്ന ഷെഫിന് ഒന്നും ഹെന തഹസീന്‍ രണ്ടും സ്ഥാനങ്ങൾ നേടി.
മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയതായും കുട്ടികളുടെ ക്രിയാത്മക കഴിവുകള്‍ കണ്ടെത്താന്‍ ഇത്തരം മത്സരങ്ങളിലൂടെ സാധിക്കുമെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ഭാരവാഹികളായ അനീസ മെഹ്ബൂബ്, റഷീദ അലി, നാദിയ, മുഫീദ സാലിഹ്, ഷജില ജോഷി, നജില ഹാരിസ് എന്നിവര്‍ ഫലപ്രഖ്യാപനം നടത്തി.
സമാപന സംഗമത്തില്‍ പ്രവാസി സാംസ്കാരികവേദി കണ്ണൂര്‍-കാസര്‍കോട് ജില്ല വനിത പ്രസിഡന്റ് ഫാത്തിമ ഹാഷിം ആശംസ നേര്‍ന്നു. ഹാമിദ ഷെറിന് സ്വാഗതവും മുഫീദ സ്വാലിഹ് നന്ദിയും പറഞ്ഞു. കലാ സാംസ്കാരിക വിഭാഗം കോഓഡിനേറ്റര്‍ സജ്ന ഷക്കീര്‍ പരിപാടി നിയന്ത്രിച്ചു. ശിഫ അലി, അമീന അമീന് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.