ലോക ചെസ് ചാംപ്യൻ: ഡി ഗുകേഷിന് ജന്മനാട്ടില്‍ വൻ സ്വീകരണം

ലോക ചെസ് ചാംപ്യൻഷിപ്പിലെ ജേതാവായ ഡി ഗുകേഷിന് ജന്മനാട്ടില്‍ വൻ സ്വീകരണം. സിംഗപ്പുരില്‍ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പില്‍ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ച്‌ ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേർന്ന് വമ്ബിച്ച സ്വീകരണം നല്‍കിയത്.

സായ് അധികൃതരും വേലമ്മാള്‍ സ്‌കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേള്‍ഡില്‍ നടന്ന 2024 ലോക ചാംപ്യൻഷിപ്പില്‍ നിലവിലെ ചാംപ്യനെ അവസാന ഗെയിമില്‍ കീഴടക്കിയാണ് 18-ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്.

spot_img

Related Articles

Latest news