ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഇന്ത്യയില്‍ തത്സമയം എത്തിക്കുന്നത് സ്പോര്‍ട്സ് 18 ചാനലാണ്. എം ടിവിയിലും കളി കാണാം.
ടിവിയില്‍ അല്ലാതെ ഓണ്‍ലൈനായി വൂട്ട് സെലക്ടിലും ജിയോ ടിവിയിലും ഒരുമാസം നീളുന്ന ലോകകപ്പ് ആസ്വദിക്കാം. വൂട്ട് സെലക്ട് പ്ലേസ്റ്റോറില്‍ നിന്നോ, ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യണം. കളി കാണാന്‍ പണം അടയ്ക്കണം. റിലയന്‍സ് നേതൃത്വം നല്കുന്ന വയാകോം 18 മീഡിയയാണ് ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇംഗ്ലീഷിലും ഹിന്ദി, മലയാളം, തമിഴ്, ബംഗാളി ഭാഷകളില്‍ വിവരണമുണ്ട്.
ഉദ്ഘാടന ദിവസമൊഴിച്ച് ഗ്രൂപ്പുഘട്ടത്തില്‍ എല്ലാദിവസവും നാല് കളിയുണ്ട്. പകല്‍ മൂന്നരയ്ക്കാണ് ആദ്യകളി. അടുത്തത് 6.30ന്. പിന്നീട് ഒമ്ബതരയ്ക്കും, 12.30നും. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ എല്ലാം എട്ടരയ്ക്കാണ്. പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ എട്ടരയ്ക്കും 12.30നും. സെമിഫൈനലുകള്‍ 12.30. ലൂസേഴ്സ് ഫൈനലും ഫൈനലും രാത്രി എട്ടരയ്ക്കാണ്.