‘മാസ് ദ ഗ്രേറ്റ് ഷെഫ്’: സഫാഹു റമീസ്, ഷബീബ നുവൈർ വിജയികൾ

റിയാദ്: മാസ് റിയാദ് ഇരുപത്തിരണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അൽ മദീന ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ‘മാസ് ദ ഗ്രേറ്റ് ഷെഫ്’ പാചക മത്സരം, കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. സീ ഫുഡ്, സാലഡ് എന്നീ രണ്ടു വിഭാഗങ്ങളിലായിരുന്നു മത്സരം നടന്നത്.

സീ ഫുഡ് മത്സരത്തിൽ സഫാഹു റമീസ് ഒന്നാം സ്ഥാനവും, സദ ഫാത്തിമ രണ്ടും, അനീസ ഷാജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാലഡ് മത്സരത്തിൽ ഷബീബ നുവൈർ ഒന്നാം സ്ഥാനവും, ഫൗസിയ സലീം, സുഹറ ആരിഫ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

മത്സരം മികച്ച നിലവാരം പുലർത്തിയെന്നും പങ്കെടുത്ത ഓരോരുത്തരും അവരവരുടെ പാചക കലയിൽ വ്യത്യസ്ഥത കൊണ്ട് വരാൻ ശ്രമിക്കുകയും, പലരുടേയും വിജയ സാധ്യതകൾ തന്നെ നേരിയ മാർക്കുകളുടെ വ്യത്യാസത്തിൽ ആയിരുന്നെന്നും വിധികർത്താക്കളായ ഇൻ്റർനാഷണൽ ഷെഫ് റോബർട്ട് കുമാർ, ഷെയ്ക്ക് അബ്ദുള്ള എന്നിവർ വിലയിരുത്തി.

മത്സരാർത്തികളുടെ അടുത്ത് നിന്നും അവയുടെ രുചിക്കൂട്ട് , പാചക രീതി എന്നിവ മനസ്സിലാക്കി, അതിലെ അപാകതകൾ അവരെ ചൂണ്ടിക്കാണിച്ചും, അവർക്ക് വേണ്ട മാർഗ്ഗ നിർദ്ധേശങ്ങൾ നൽകിയുമാണ് വിധികർത്താക്കർ വിധി നിർണ്ണയം നടത്തിയത്.

ഓൺലൈൻ വഴി മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അവസരം. അൻപതിൽപരം മത്സരാർത്തികൾ പങ്കെടുത്ത മത്സരത്തിൽ പ്രത്യേക രജിസ്ട്രേഷൻ ഫീസുകൾ ഈടാക്കിയിരുന്നില്ല, അതോടൊപ്പം പങ്കെടുത്ത എല്ലാവർക്കും ആകർഷകമായ പ്രോൽത്സാഹന സമ്മാനങ്ങളും നൽകുകയും ചെയ്തു.

അൽ മദീന ഹൈപ്പർ മാർക്കറ്റ് നൽകുന്ന ഒരു പവൻ സ്വർണമാണ് സീ ഫുഡ് മത്സരത്തിലെ വിജയിക്കുള്ള ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്തിന് ജീപ്പാസ് നൽകുന്ന റോയൽ ഫോർഡ് നോൺ സ്റ്റിക്ക് കുക്ക് വെയർ സെറ്റ്, മുന്നാം സ്ഥാനത്തിന് ഒറീനോ മിക്സർ ഗ്രയിൻ്ററുമാണ് സമ്മാനമായി നൽകിയത്. സാലഡ് മത്സരത്തിൽ അൽ മദീന തന്നെ നൽകുന്ന നാല് ഗ്രാം സ്വർണവും, രണ്ടാം സ്ഥാനത്തിന് ജീപ്പാസ് നൽകുന്ന റോയൽ ഫോർഡ് നോൺ സ്റ്റിക്ക് കുക്ക് വെയർസെറ്റും, മൂന്നാം സ്ഥാനത്തിന് മിക്സർ ഗ്രയിൻ്ററുമായിരുന്നു സമ്മാനങ്ങൾ.

മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങിൽ മാസ് റിയാദ് പ്രസിഡൻ്റ് ഷാജു കെ.സി അധ്യക്ഷത വഹിച്ചു. ഒന്നാം സമ്മാനം നേടിയ വ്യക്തികൾക്ക് അൽ മദീന ഹൈപ്പർ മാർക്കറ്റ് റീജിയണൽ ഡയറക്ടർ സലീമും, രണ്ടാം സമ്മാനം സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടും, മൂന്നാം സ്ഥാനക്കാർക്ക് മസൂദ് ചേന്ദമംഗല്ലൂർ (കാന്റീൻ റെസ്റ്റോറന്റ് ) ഹർഷാദ് എം.ടി (ബി പി ൽ കാർഗോ ) എന്നിവരും സമ്മാനിച്ചു.

പരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രോൽത്സാഹന സമ്മാനങ്ങൾ മാസ് റിയാദ് ഭാരവാഹികളായ ജബ്ബാർ കെ.പി, ഉമ്മർ കെ.ടി, ഷിഹാബ് കൊടിയത്തൂർ, ഫൈസൽ നെല്ലിക്കാപറമ്പ്, യൂസഫ് കൊടിയത്തൂർ മുസ്തഫ നെല്ലിക്കാപറമ്പ്, സലാം പേക്കാടൻ, സുഹാസ് ചേപ്പാലി, മുംതാസ് ഷാജു, അനാർ ഹർഷാദ് എന്നിവർ നിർവ്വഹിച്ചു.

ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് സാമൂഹിക പ്രവർത്തകരായ അബ്ദുള്ള വല്ലാഞ്ചിറ, സിദ്ധീഖ് കല്ലുപറമ്പൻ, നവാസ് വെള്ളിമാടുകുന്ന്, കബീർ നല്ലളം എന്നിവർ സംസാരിച്ചു. സെക്രട്ടറി അശ്റഫ് മേച്ചേരി സ്വാഗതവും പ്രോഗ്രാം കൺവീനർ യദി മുഹമ്മദ് നന്ദിയും പറഞ്ഞു. ഷബ്നം ഷമീദ്, ഹനിൻ ഫാത്തിമ എന്നിവർ പരിപാടിയുടെ അവതാരകരായി.

ഹാറൂൺ കാരക്കുറ്റി, അലി പേക്കാടൻ, മനാഫ് കാരശ്ശേരി, സാദിഖ് സി.കെ,ഷമീം എൻ.കെ, അസീസ് ടി.പി, സീനത്ത് യദി, ജമീല ഷിഹാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news