അതിജീവനത്തിന്റെ സ്‌നേഹോത്സവം -2022 : പ്രവാസി മലയാളി ഫൗണ്ടേഷൻ കലാസാംസ്കാരിക സംഗമം സമാപിച്ചു

റിയാദ് : പ്രവാസി മലയാളി ഫൌണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി കേരള പിറവി ആഘോഷത്തോടടനുബന്ധിച്ചു സംഘടിപ്പിച്ച “അതിജീവനത്തിന്റെ സ്‌നേഹോത്സവം -2022 ” കലാസാംസ്കാരിക സംഗമം സമാപിച്ചു.

എക്സിറ്റ് 18 അൽ വലീദ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ നിറസാന്നിധ്യങ്ങളായിരുന്ന എഴുത്തുകാരായ ജോസഫ് അതിരുങ്കൽ ,ഖമർ ബാനു വലിയകത്ത് ,സബീന എം സാലി , നിഖില സമീർ,സിനിമ പിന്നണി ഗായിക സുമി അരവിന്ദ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ,സത്താർ കായംകുളം എന്നിവർ ആശംസകൾ അർപ്പിച്ചു .

ഗായിക സുമി അരവിന്ദിനുള്ള ഓർമ്മഫലകം നാഷണൽ കമ്മിറ്റി പ്രെസിഡന്റ് ഡോ. അബ്ദുൽ നാസർ കൈമാറി .പ്രധാന പ്രയോജകരായ ഇ സി കാർഗോക്കുള്ള മൊമെന്റോ മാനേജിങ് ഡയറക്ടറന്മാരായ അഷറഫ് ,അൽത്താഫ് , ജീവകാരുണ്യ സാംസ്ക്കാരിക മേഖലയിലെ സജീവ ഇടപെടലുകൾക് സിദ്ധിക്ക് തുവൂർ , മുഹമ്മദ് സലിം അർത്തിയിൽ,റിയാദ് ഹെല്പ് ഡെസ്ക് ടീം ,ശരീഖ് തൈക്കണ്ടി ,മുഹമ്മദ് സിയാദ് ,ബി സുരേന്ദ്ര ബാബു ,യൂനുസ് ചാവക്കാട് , ജോൺസൺ മാർക്കോസ് ,സിമി ജോൺസൺ ,ആൻഡ്രിയ,ആയിരം സ്റ്റേജുകൾ പിന്നിട്ട അവതാരകൻ സജിൻ നിഷാൻ,മറ്റു പ്രായോജകർ എന്നിവർ സുമിയിൽ നിന്ന് സ്നേഹാദരവ് ഏറ്റു വാങ്ങി.

ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധികരിച്ചു ദീപക് , റാഫി കൊയിലാണ്ടി,അസ്‌ലം പാലത്ത് ,ഷാജഹാൻ കല്ലമ്പലം,അലി ആലുവ ,സൈഫ് കൂട്ടുങ്കൽ ,നൗഷാദ് ആലുവ ,റാഫി പാങ്ങോട്,നൗഷാദ് കളമശേരി ,ബഷീർ കരുനാഗപ്പള്ളി ,മജീദ് മൈത്രി ,നിസാർ പള്ളിക്കശേരി ,ഷൈജു പച്ച, സലാം പെരുമ്പാവൂർ,ഷാജഹാൻ കായംകുളം ,സലിം പള്ളിയിൽ ,ജോർജ് തൃശൂർ ,വിജയൻ നെയ്യാറ്റിങ്കര ,നാസർ ലെയ്സ് ,സൈഫ് കായംകുളം ,ഡോ ഹസീന ഫുവാദ് ,ഡോ ഫുവാദ് , മാധ്യമ പ്രവർത്തകരായ വി ജെ നസ്റുദ്ധിൻ,നാദിർഷ , സുലൈമാൻ വിഴിഞ്ഞം ,എംബസി പ്രതിനിധി പുഷ്പരാജ്,ഓ ഐ സി സി ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത് ,സലിം കളക്കര,റഷീദ് കൊളത്തറ, ഇബ്രാഹിം സുബുഹാൻ, സവാദ് അയത്തിൽ, അബ്‌ദുള്ള വല്ലാഞ്ചിറ, എം റ്റി അർഷാദ്,ഷാജി മഠത്തിൽ , നവോദയ ഭാരവാഹി സുധീർ കുമ്മിൾ, കേളി പ്രസിഡന്റ് ഷെബിൻ ,സലാം പെരുമ്പാവൂർ,ഗഫൂർ കൊയിലാണ്ടി,സൗദി വനിത സാറ ഫഹദ് ,ജിൽജിൽ മാളവന ,പ്രമോദ് കോഴിക്കോട് ,ഷാരോൺ ഷെരീഫ് ,ഷാജി മഠത്തിൽ, ഷാജഹാൻ കാഞ്ഞിരപ്പള്ളി,തൊമ്മി കുട്ടനാട്, അഖിനാസ്,തുടങ്ങി അനവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഭാരതീയ നൃത്ത കാലകേന്ദ്രത്തിന്റെ കേരളം ആസ്പദമാക്കിയുള്ള നൃത്ത രൂപം ,സിനിമാറ്റിക് ഡാൻസ് ,ബിന്ദു സാബു ടീച്ചർ ചിട്ടപ്പെടുത്തിയ അറബിക് ഡാൻസും ഗായകരായ സുമി അരവിന്ദ് ,സജീർ പട്ടുറുമാൽ ,മുഹമ്മദ് കുഞ്ഞു വയനാട് ,മുത്തലിബ് ,അൽത്താഫ് കാലിക്കറ്റ് ,പവിത്രൻ ,ശബാന,തസ്‌നി ,ആൻഡ്രിയ ജോൺസൺ ,അനാമിക സുരേഷ് ,നൗഫൽ കോട്ടയം ,ഫിദ ഫാത്തിമ ,ആച്ചി നാസർ ,ഷമീർ കല്ലിങ്ങൽ ,നേഹ പുഷ്പരാജ് ,സഫ ഷിറാസ്‌,അനാര റഷീദ് ,മുഹമ്മദ് സിയാദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാന വിരുന്നും കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.

നിസാർ ഗുരുക്കളുടെ ലൈവ് ഡ്രോയിങും, പിന്നണി ഗായിക സുമി അരവിന്ദിന്റെ ജാസ്മിൻ റിയാസ് വരച്ച ചിത്രവും മികച്ച നിലവാരം പുലർത്തി.

സ്‌നേഹോത്സവത്തിനു പ്രോഗ്രാം കോഡിനേറ്റർ സുരേഷ് ശങ്കർ ,സലിം വാലിലപുഴ ,ബിനു കെ തോമസ് , പ്രെഡിൻ അലക്സ് ,ജലീൽ ആലപ്പുഴ ,ബഷീർ കോട്ടയം ,റിയാസ് അബ്ദുല്ല ,നിസാം കായംകുളം ,കെ ജെ റഷീദ് ,സവാദ് അയത്തിൽ,സഫീർ അലി ,റഫീഖ് വെട്ടിയാർ ,നാസർ പൂവ്വാർ ,യാസിർ അലി ,ശ്യം വിളക്കുപ്പാറ ,ലത്തീഫ് ശൂരനാട് ,മുജീബ് കായംകുളം, സിറാജ്, അലി എ കെ റ്റി ,നസീർ തൈക്കണ്ടി ,സുറാബ്,രാധാകൃഷ്ണൻ പാലത്ത് ,സമീർ റൈബോക് ,ബിജിത് കേശവൻ ,നൗഷാദ് ,ധനജ്ഞയ കുമാർ,സിമി ജോൺസൺ ,രാധിക സുരേഷ് ,സുനി ബഷീർ , ഷാരിബ നാസർ എന്നിവർ നേതൃത്വം നൽകി.

സജിൻ നിഷാൻ പ്രോഗ്രാം അവതാരകൻ ആയിരുന്നു . പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിബു ഉസ്മാൻ സ്വാഗതവും ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപറമ്പിൽ യോഗത്തിന് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news