ഇന്ന് ലോക വനിതാ ദിനം: അറിയാം ചരിത്രവും പ്രമേയവും

മാര്‍ച്ച്‌ എട്ട് ഇന്ന് ലോക വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളോടുള്ള ആദരവും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ദിനം ആചരിക്കുന്നത്.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ ദിനം ലോകമെമ്പാടുമുള്ളവര്‍ ആചരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തടയാനും സ്ത്രീകള്‍ക്ക് തുല്യാവകാശം നേടാനുമാണ് ഈ ദിവസം കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്‌ട്ര വനിതാ ദിനം എല്ലാ വര്‍ഷവും വ്യത്യസ്ത ഒരു പ്രമേയത്തിലാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ വനിതാ ദിനാ പ്രമേയം ” ഡിജിറ്റ് ആള്‍: ഇന്നൊവേഷന്‍ ആന്‍ഡ് ‍ടെക്നോളജി ഫോര്‍ ജെന്‍ഡര്‍ ഇക്വാലിറ്റി” എന്നതാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓര്‍മ പുതുക്കാനുള്ള ദിനം കൂടിയാണിത്.

1909 ഫെബ്രുവരി 28-ന് ന്യൂയോര്‍ക്ക് നഗരത്തിലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്. എന്നാല്‍ 1975ല്‍ ഐക്യരാഷ്‌ട്രസഭ മാര്‍ച്ച്‌ എട്ട് അന്താരാഷ്‌ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. 1977 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച്‌ 8-ന് വനിതാ ദിനം വിപുലമായി ആഘോഷിക്കാന്‍ തുടങ്ങി.

spot_img

Related Articles

Latest news