തിരുവനന്തപുരം: ധര്‍മ്മടത്ത് തനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് നല്‍കുമെന്ന് നടന് ജോയ് മാത്യു. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുന്ന സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാളയാർ കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.