പയ്യന്നൂരിൽ പ്രചാരണത്തിന് ‘സ്നേഹ രാജ്യം’

പയ്യന്നൂർ അസംബ്ലി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ മധുസൂദനന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സെൻട്രൽ ആർട്സ് പയ്യന്നൂർ അവതരിപ്പിക്കുന്ന സ്നേഹരാജ്യം എന്ന രാഷ്ട്രീയ വില്ലടിചാം പാട്ടിന്റെ ലോഗോ പ്രകാശനം മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ സി. സത്യപാലൻ നിർവഹിച്ചു.

ചടങ്ങിൽ സി. അശോകൻ, അഷ്റഫ്, പി. മധു, മുഹമ്മദ് ജാഫർ വി.കെ.പി, എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ സർക്കാർ നടത്തിവന്ന വികസനവും ഒപ്പം ക്ഷേമ പ്രവർത്തനങ്ങളും പ്രമേയമാക്കി കൊണ്ടാണ് പരിപാടി ചിട്ടപ്പെടുത്തിയത്.

രചന എ.വി രഞ്ജിത്ത്, സംഗീതം എ.പി രാഘവൻ, സംവിധാനം രവി ഏഴം.

spot_img

Related Articles

Latest news