മാഹിയിൽ നീതി ലാബ് പ്രവർത്തനമാരംഭിച്ചു

മാഹി: അത്യന്താധുനിക സംവിധാനത്തോടെ മാഹി ജനറൽ ആശുപത്രിക്ക് സമീപം പ്രഥമ മെഡിക്കൽ ലാബായ നീതി മെഡിക്കൽ ലാബ് പാണക്കാട് സയ്യിദ് അബ്ദുറശിദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 500 രൂപ മുതൽ സമ്പൂർണ്ണ ഹെൽത്ത് പാക്കേജ് സൗകര്യം ഉണ്ട്.

ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് 18, 19, 20 തിയതികളിൽ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് സൗജന്യ പരിശോധന നൽകും. സാധാരണക്കാർക്ക്ഏറ്റവും കുറഞ്ഞ നിരക്കിൽ ലാബ് പരിശോധനകൾ ചെയ്ത് കൊടുക്കുക എന്ന ലക്ഷ്യം വെച്ചാണ് മാഹിയിൽ നീതി ലാബ് പ്രവർത്തനമാരംഭിച്ചതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം. കെ. ഷനിൽ കുമാർ, എം. നിഷാദ്, സി. വി. ജംഷീർ, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു

spot_img

Related Articles

Latest news