കോഴിക്കോട്: ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നായ 5470 മില്ലി ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ അർഷാദ് (20) ആണ് പിടിയിലായത്. ഇന്നലെ രാവിലെ മുതൽ ശാരദ മന്ദിരത്തിനടുത്ത് വെച്ച് ഫറോക്ക് എക്സസൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ഇന്റലിജന്റ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധയിലാണ് ഇയാളെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന മയക്ക് മരുന്ന് താമരശേരി, കുന്നമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്താനുള്ളതാണെന്ന് പ്രതി മൊഴി നൽകി. മയക്കുമരുന്ന് കടത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു