പൊന്നാനി : നിയമ സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലിരിക്കെ പൊന്നാനിയില്‍ ഇന്ന് നിലവില്‍ വന്ന നിയോജകമണ്ഡലം യൂത്ത്കോണ്‍ഗ്രസ്സ് കമ്മിറ്റി മരവിപ്പിച്ചു. ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കമ്മിറ്റി മരവിപ്പിച്ചതെന്നാണ് വിവരം.
പൊന്നാനിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സില്‍ വലിയ തര്‍ക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നിലവിൽ മണ്ഡലത്തിലെ സജീവ പ്രവർത്തകനായ സിദ്ധീക്ക് പന്തവൂരിന്റെ പേരാണ് പറഞ്ഞു കേട്ടിരുന്നത്. അദ്ദേഹത്തിന് വേണ്ടി ആലങ്കോട് , നന്നംമുക്ക് മേഖലകളിൽ ചില രഹസ്യ പ്രചരണവും തുടങ്ങിയിരുന്നു. എന്നാൽ അവസാന പട്ടികയിൽ സിദ്ധീഖിനെ ഒഴിവാക്കി രോഹിതിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രവർത്തകരിൽ രോഷത്തിനു കാരണം .