പൊന്നാനി നഗരം ഫിലിം ഫെസ്റ്റിവെലിലേക്ക്

പൊന്നാനി :ഇന്റർനാഷണൽ നാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മുന്നോടിയായി എംടിഎം കോളേജ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.ഘോഷയാത്രയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ നിർവഹിച്ചു. കോമേഴ്‌സ് വിഭാഗം മേധാവി മായ. സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ വിദ്യാർത്ഥികളും കോളേജ് അധ്യാപകരായ ആഷിക്ക്, റഫീത, സുഹറ, ഫാസിൽ,ശ്യാം, ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.കോളേജ് ക്യാമ്പസ്സിൽ നിന്നും പുറപ്പെട്ട ഘോഷയാത്ര വെളിയംകോട് അങ്ങാടിയിൽ എത്തി ഓർമ ജംഗ്ഷൻ വഴി കോളേജിൽ സംഗമിച്ചു. മാർച്ച്‌ 20 മുതൽ 26 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിൽ 15 രാജ്യങ്ങളിൽ നിന്നായി ഇരുപതോളം ഭാഷകളിൽ അമ്പതോളം സിനിമകൾ പ്രദർശിപ്പിക്കും. എംടിഎം കോളേജ്, നിള സംഗ്രഹാലയം പൊന്നാനി തുടങ്ങിയ രണ്ട് വേദികളിലായാണ് ഫെസ്റ്റിവൽ അരങ്ങേറുക.

spot_img

Related Articles

Latest news