ഇന്ധനവില വർദ്ധനവിനെതിരെ ഒറ്റയാൾ പോരാട്ടം

അമ്പായത്തോട്: ഇന്ധനവില വർദ്ധനവിനെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും കാൽനടയായി യാത്ര ചെയ്ത് ഒറ്റയാൾ സമരം നടത്തിയ അഭിൻ താമരശ്ശേരിയെ ജന്മനാട് ആദരിച്ചു. വാർഡ് മെമ്പർ സീന സുരേഷ് ഉദ്ഘാടനം ചെയ്തു. ഹാരിസ് അമ്പായത്തോട് മുഖ്യാതിഥിയായ ചടങ്ങിൽ അൻഷാദ് മലയിൽ അധ്യക്ഷത വഹിച്ചു,

കെ.സി ബഷീർ, സി ബാലൻ, എ.ടി ദാവൂദ് , ജലീഷ് മലയിൽ, സക്കരിയ്യ, അഷ്കർ എ.പി എന്നിവർ സംസാരിച്ചു. മുഹമ്മദലി എ.ടി, സാദിഖ്, ഷമീർ പൂനേരി, ജാസിൽ സി, ഷംനാദ് എന്നിവർ പങ്കെടുത്തു.

കോവിഡ് സാഹചര്യത്തിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജന്മനാട് നൽകിയ സ്വീകരണത്തിൽ ഏറെ അഭിമാനിക്കുന്നു എന്നും യാത്രയിലുടനീളം കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങൾ ലഭിച്ചുവെന്നും അഭിൻ യു.കെ മറുപടി പ്രസംഗത്തിൽ പറഞ്ഞു..

spot_img

Related Articles

Latest news