നെഹ്റു യുവ കേന്ദ്ര നാഷണൽ യൂത്ത് വളണ്ടിയർമാരെ നിയമിക്കുന്നു

 

മാഹി:കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള മാഹി നെഹ്റു യുവകേന്ദ്ര നാഷണൽ യൂത്ത് വളണ്ടിയർമാരായി നിയമിക്കപ്പെടുന്നതിന് സേവന തൽപരരായ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് വളണ്ടിയർമാരുടെ പ്രധാന കർത്തവ്യങ്ങൾ . പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും.

എസ്.എസ്.എൽ.സി. വിജയമാണ് അടിസ്ഥാനയോഗ്യത. ഉയർന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ, നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബിലെ അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണന. 2021 ഏപ്രിൽ 1 ന് 18 നും 29 നും ഇടയിൽ പ്രായമുള്ളവരും മാഹി മേഖലയിൽ സ്ഥിരതാമസക്കാരുമായിരിക്കണം. റഗുലർ കോഴ്സിനു പഠിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

നിശ്ചിത ഫോറത്തിൽ ഫെബ്രുവരി 20 നകം ജില്ലാ യൂത്ത് ഓഫീസർ , നെഹ്റു യുവകേന്ദ്ര സിവിൽ സ്റ്റേഷൻ മാഹി – 673310 എന്ന വിലാസത്തിൽ അപേക്ഷ സമർപിക്കണം. അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.nyks.nic.in എന്ന വെബ്സൈറ്റ് സന്ദശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0490-2334322 എന്ന നമ്പറിൽ ബന്ധപ്പെടുക.

spot_img

Related Articles

Latest news