റാങ്ക് ജേതാക്കളെ ആദരിച്ചു.

റിയാദ് : തളിക്കുളം (തൃശൂർ ജില്ല) പഞ്ചായത്തിൽ നിന്നും റാങ്ക് വാങ്ങി വിജയിച്ച കുട്ടികളെ തളിക്കുളം – സൗദി പ്രവാസി കൂട്ടായ്മയുടെ ഉപഹാരം നൽകി ആദരിച്ചു.
നാട്ടിൽ നടന്ന പരിപാടിയിൽ തളിക്കുളം ജുമാ മസ്ജിദ് അസിസ്റ്റന്റ് മുത്തവല്ലി മുഹമ്മദ് നാസിം മുഖ്യാതിഥിയായ പരിപാടിയിൽ സംഘടനയുടെ വ്യകതകളായ ഷാജി ഹൈദർ, മുഹമ്മദ് റഫീഖ് തങ്ങൾ, റഷീദ് എന്നിവരും സന്നിഹിതരായിരുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജി 4 ആം റാങ്ക് നേടിയ ഹന അദീബ് (തൃശൂർ തളിക്കുളം സ്വദേശികളായ പതിയാപറമ്പത്ത് റഷീദ് ജാസ്മിൻ ദമ്പതികളുടെ മകളും മുറ്റിച്ചൂർ പുതുശേരി അദീബ് കാദറിന്റെ ഭാര്യയുമാണ്). കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഇക്കണോമിക്സ് 6 ആം റാങ്ക് നേടിയ ഹിബ ബഷീർ ( തൃശൂർ തളിക്കുളം സ്വദേശികളായ ബഷീർ സബിത ബഷീർ ദമ്പതികളുടെ മകളാണ്.നാട്ടിക എസ് എൻ കോളേജ് വിദ്യാർത്ഥിയാണ് ഹിബ ബഷീർ. തൃപ്രയാർ ലെമോർ സ്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് ഉമ്മ സബിത ബഷീർ.

spot_img

Related Articles

Latest news