വ്ലോ​ഗർ റിഫയുടെ മരണം,ഭർത്താവ് മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.

  1. കോഴിക്കോട്:വ്ലോഗർ റിഫാ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. വ്‌ലോഗർ റിഫ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി ഭർത്താവ് മെഹ്നാസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് മെഹ്നാസ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.ഇക്കഴിഞ്ഞ മാർച്ച് ഒന്നാം തീയതിയാണ് ദുബായിലെ ഫ്‌ലാറ്റിൽ റിഫയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു റിഫയും മെഹ്നാസും.ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്നാസും പരിചയപ്പെടുന്നത്.വിവാഹ ശേഷം ഇരുവരും ദുബായിലെത്തി.ഇരുവർക്കും രണ്ട് വയസുള്ള ഒരു മകനുണ്ട്. റിഫയുടെ മരണവിവരവും സമൂഹമാധ്യമങ്ങളിലൂടെ മെഹ്നാസ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.വിവാഹ സമയം റിഫയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കാക്കൂർ പോലീസ് മെഹ്നാസിനെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.മെഹ്നാസിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ റിഫയുടെ കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. മെഹ്നാസിന്റെ പീഡനമാണ് റിഫയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

www.mediawings.in

spot_img

Related Articles

Latest news