കളിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റെന്ന് കരുതി; പാമ്പ് കടിയേറ്റ 11കാരനു ദാരുണാന്ത്യം

ഇടുക്കി : കളിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആറാം ക്ലാസ്സുകാരൻ മരിച്ചു. പശുമല എസ്റ്റേറ്റില്‍ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകൻ സൂര്യ(11)യാണ് മരിച്ചത്.

അതേസമയം , കുട്ടിയെ പാമ്പ് കടിച്ചതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്.രണ്ടുദിവസം മുൻപാണ് കളിക്കുന്നതിനിടെ കുട്ടിയുടെ കാലിന് പരിക്കേറ്റത്. ഈ വിവരം കുട്ടി ആരോടും പറഞ്ഞിരുന്നില്ല .തുടർന്ന് ഞായറാഴ്ചയായപ്പോഴേക്കും കുട്ടിക്ക് അസ്വസ്ഥതകളുണ്ടായി. തുടർന്ന് വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ നില വഷളായി. ഉടൻതന്നെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.സൂര്യയുടെ അച്ഛനും അമ്മയും അർബുദം ബാധിച്ചാണ് മരിച്ചത്. ഏക സഹോദരി ഐശ്വര്യയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലായിരുന്നു സൂര്യ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

spot_img

Related Articles

Latest news