ഖത്തര്‍ ഒളിമ്പിക് ആന്റ് സ്പോര്‍ട്സ് മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ദോഹ: ഖലീഫ ഇന്റര്നാഷണല് സ്റ്റേഡിയത്തിനോട് ചേർന്നുള്ള ഖത്തര് ഒളിമ്പിക് ആന്റ് സ്പോര്ട്സ് മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഈ വര്ഷം രണ്ട് ഘട്ടങ്ങളായി മ്യൂസിയം പൊതുജനങ്ങള്ക്കായി തുറക്കും.
ടോക്കിയോ ഒളിമ്പിക്സിനോടനുബന്ധിച്ച് ജൂലൈയില് മ്യൂസിയത്തിന്റെ ആദ്യ ഘട്ടം തുറക്കും, ഒക്ടോബറില് അറബ് കപ്പിനോടനുബന്ധിച്ചാകും രണ്ടാം ഘട്ടം തുറക്കുക.
ഖത്തര് മ്യൂസിയം ചെയര്പേഴ്സണ് ശൈഖ അല് മയാസ്സ ബിന്ത് ഹമദ് ബിന് ഖലീഫ അല്ഥാനിയാണ് അടുത്തിടെ മ്യൂസിയം സന്ദര്ശിച്ച ശേഷം തന്റെ സോഷ്യല് മീഡിയയില് ഇക്കാര്യം പങ്കുവെച്ചത്. വിനോദമായാലും പ്രൊഫഷണലായാലും സ്‌പോര്ട്‌സ് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. ലോകോത്തര നിലവാരത്തിലുള്ള നിരവധി കായികപരിപാടികളാണ് ഓരോ വര്ഷവും ഇവിടെ നടക്കുന്നത്. നമ്മുടെ കുട്ടികളും സമൂഹവും ചെറുപ്പം മുതലേ ആരോഗ്യകരവും സജീവവുമായ ജീവിതം ആരംഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ഈ മ്യൂസിയം ഉടന് ഒളിമ്പിക് മ്യൂസിയം നെറ്റ് വര്ക്കില് ചേരുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു. സ്‌പോര്ട്‌സും ഖത്തറും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ മ്യൂസിയം ലോകത്തിന് കാണിച്ചുകൊടുക്കും. സംവേദനാത്മക പ്രദര്ശനങ്ങള്, പ്രചോദനാത്മക വസ്തുക്കള്, പങ്കാളിത്തത്തിന്റെ മനോഭാവം സൃഷ്ടിക്കുന്ന അതുല്യമായ പ്രവര്ത്തന മേഖലകള് എന്നിവ ഇതില് നിറയും.
3-2-1 ഖത്തര് ഒളിമ്പിക്, സ്‌പോര്ട്‌സ് മ്യൂസിയം രൂപകല്പ്പന ചെയ്തിരിക്കുന്നത് കായിക, ശാരീരിക പ്രവര്ത്തനങ്ങളില് പങ്കെടുക്കാന് ആളുകളെ പ്രേരിപ്പിക്കുന്നതിനാണ്. ആഗോള (ഒളിമ്പിക്), ഖത്തറി കായിക ഇനങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക, ഖത്തറിന്റെ സ്വന്തം വികസനത്തിന്റെ പശ്ചാത്തലത്തില് കായിക വിനോദത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
മീഡിയ വിങ്‌സ്
spot_img

Related Articles

Latest news