ഇടുക്കി: കുളമാവ് നാടുകാണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയെ ബോധരഹിതയായും കണ്ടെത്തി. മേലുകാവ് സ്വദേശി അലക്സിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അലക്സിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ടൂറിസം കേന്ദ്രമായ നാടുകാണി പവലിയന് സമീപത്താണ് അലക്സിനെ തൂങ്ങി മരിച്ച നിലയിലും ഗുരുതരമായി പരുക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥിനിയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. പാറക്കെട്ടിനു മുകളില്‍ നിന്ന് അലക്സ് തന്നെ തള്ളി താഴെയിട്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. 250 അടി ആഴമുള്ള കൊക്കയില്‍ വീണ പെണ്‍കുട്ടി ബോധരഹിതയായി. യുവാവ് താഴെയിറങ്ങി പെണ്‍കുട്ടി മരിച്ചെന്നു ഉറപ്പിച്ച ശേഷം സമീപത്തെ മരത്തില്‍ പാന്റില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.