തമിഴ്നാട്ടിൽ സിപിഐഎം കോടികൾ വാങ്ങി – കമൽ ഹാസൻ

സിപിഐഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡൻ്റ് നടൻ കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധിയാണ് സി പി എം മായി സഖ്യം അസാധ്യമാക്കിയത്. തൻ്റെ രാഷ്ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടു.

ചെറിയ പാർട്ടി ആയി തന്നെ കരുതേണ്ടതില്ലെന്നും താൻ അങ്ങോട്ട് വരുന്നതിനെക്കാൾ നിങ്ങൾ ഇങ്ങോട്ട് വരുന്നതാണ് നല്ലതെന്ന് താൻ പറഞ്ഞു എന്നും കമൽ ഹാസൻ പറഞ്ഞു. സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അടുത്ത വ്യക്തി ബന്ധം പുലർത്തുന്ന കമൽ.

പരസ്യമായി കോടികൾ വാങ്ങിയാണ് തമിഴ്നാട്ടിൽ സിപിഐഎം ഡിഎംകെ മുന്നണിയിൽ ചേർന്നത്. ഡിഎംകെയിൽ നിന്ന് തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തിൽ ഖേദിക്കുന്നു. നിരവധി ഇടത് പാർട്ടികളുമായി താൻ ചർച്ചക്ക് ശ്രമിച്ചിരുന്നു എന്നും കമൽ ഹാസൻ പറഞ്ഞു.

spot_img

Related Articles

Latest news