റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ 370 ഒഴിവുകൾ. ഏപ്രിൽ30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
യോഗ്യത: ബിഎസ്‌സി/പിബിബിഎസ്‌സി നഴ്സിങ്ങും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും 2 വർഷം പരിചയവും.
പ്രായപരിധി 35 വയസ്സ്. യോഗ്യതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട് .
ഫീസ്: 600 രൂപ. പട്ടികവിഭാഗക്കാർക്കു 150 രൂപ. ബാങ്ക് ചാർജുകൾ ബാധകം. www.rimsjobs.com