പരീക്ഷയെ നേരിടാൻ സൗജന്യ ബോധവൽക്കരണം

മീഡിയ വിങ്‌സ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ ജരീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്ക് പരീക്ഷയെ നേരിടാൻ സൗജന്യ ബോധവൽക്കരണം സംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് പുറമേ ഗൾഫ്‌രാജ്യങ്ങളിൽ നിന്നും ഒട്ടേറെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ അധ്യയനം പൂർത്തിയാക്കി പൊതുപരീക്ഷയെ നേരിടുന്ന വിദ്യാർത്ഥികൾക്ക് “പരീക്ഷ ഒരു പ്രശ്നക്കാരനല്ല” എന്ന പേരിൽ സംഘടിപ്പിച്ച വെബിനാർ ഏറെ ഹൃദ്യമായി.
പരീക്ഷാഭീതി അകറ്റി കുട്ടികളെ ആത്മവിശ്വാസം ഉള്ളവരാക്കി മാറ്റുക എന്നതായിരുന്നു വെബിനാറിന്റെ ഉദ്ദേശ്യം. മീഡിയ വിങ്‌സ് ചെയർമാൻ അബ്ദുൽ ജബ്ബാർ അധ്യക്ഷം വഹിച്ച യോഗം സിജി ഇന്ത്യ ജനറൽ സെക്രട്ടറി നിസ്സാം എ പി ഉദ്‌ഘാടനം നിർവ്വഹിച്ചു.

 

spot_img

Related Articles

Latest news