ആലപ്പുഴ: ഉമ്മൻചാണ്ടി സർക്കാർ 2016-ൽ അരിയും കുടിവെള്ളവും വിതരണം ചെയ്തത് തടയാൻ സിപിഎം പിബി അംഗമായിരുന്ന പിണറായി വിജയൻ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കിയതുപോലെ തന്നെയാണ് താനും ഇപ്പോൾ ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അന്ന് ഉമ്മൻചാണ്ടി സർക്കാർ നിയമവിധേയമായാണ് അരി-കുടിവെള്ള വിതരണത്തിനു ശ്രമിച്ചിരുന്നതെങ്കിൽ ഇന്ന് പിണറായി സർക്കാർ കുട്ടികളുടെ ഭക്ഷണം വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.