അരിത ബാബുവിന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക

കായംകുളം:  പശുവളര്‍ത്തല്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് സന്ദര്‍ശിച്ച പ്രിയങ്ക ഗാന്ധി. റോഡ് ഷോ പുരോഗമിക്കുന്നതിന് ഇടയിലാണ് കായംകുളം നഗരത്തില്‍ എത്തിയപ്പോള്‍ അരിത ബാബുവിന്റെ വീട്ടിലേക്ക് പോകാന്‍ പ്രിയങ്ക തീരുമാനിച്ചത്.

പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രിയങ്ക അരിതയുടെ വീട്ടിലെത്തിയത്. അരിത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അച്ഛനും അമ്മയും പ്രിയങ്കയെ കാണാനായി മറ്റൊരു സ്ഥലത്തായിരുന്നു. തുടര്‍ന്ന് ഇരുവരും വരുന്നതുവരെ പ്രിയങ്ക കാത്തിരുന്നു.

പിന്നീട് പ്രിയങ്ക കൊല്ലം ജില്ലയിലെ പ്രചാരണത്തിനായി തിരിച്ചു. നാലേ കാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിച്ചു. അഞ്ചരയ്ക്ക് പൂജപ്പുരയിലെ റോഡ് ഷോയിലും പങ്കെടുത്തു. വലിയതുറയിലായിരുന്നു സമാപനസമ്മേളനം. പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയതോടെ യുഡിഎഫ് ക്യാംപ് വലിയ ആവേശത്തിലാണ്.

spot_img

Related Articles

Latest news