മോദിയെയും പിണറായിയേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ്
ന്യൂഡല്‍ഹി: കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ രണ്‍ദീപ് സുര്‍ജേവാല. ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തെ ‘സൊമാലിയ’ എന്നുവിളിച്ച് അപമാനിച്ചതിന് മാപ്പ് ചോദിച്ചിട്ട് അവിടെ ചെന്നുള്ള വോട്ടഭ്യര്‍ത്ഥന എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.
കൂട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രണ്‍ദീപ് സുര്‍ജേവാല വിമര്‍ശന ശരമയയ്ക്കുന്നുണ്ട്. ‘താങ്കളുടെ തോഴനായ(ബ്രദര്‍ ഇന്‍ ആംസ്)’ പിണറായി വിജയന്‍ ഇക്കാര്യം ഒരിക്കലും ആവശ്യപ്പെടില്ലെന്നും കേരളത്തിലെ ജനങ്ങളോട് നിരുപാധികമായി ഇന്നുതന്നെ മാപ്പ് ചോദിക്കണമെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പറയുന്നു. മോദിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള മാദ്ധ്യമ വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.