രണ്ട്​ ഉത്സവകാല ട്രെയിനുകള്‍ കൂടി

പാല​ക്കാ​ട്​: രണ്ട് ഉത്സവ കാല ട്രെയിനുകൾ കൂടി ആരംഭിക്കുന്നു.
തിരുവനന്തപുരം – നിസാമുദീൻ , കൊ​ച്ചു​വേ​ളി -കോ​ര്‍​ബ എന്നീ റൂട്ടുകളിൽ ആണ് ട്രെയിനുകൾ ആരംഭിക്കുന്നത്.

തി​രു​വ​ന​ന്ത​പു​രം – നി​സാ​മു​ദ്ദീ​ന്‍ – തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ സ്പെ​ഷ​ല്‍ (പാ​ല​ക്കാ​ട് ജ​ങ്​​ഷ​ന്‍ – ക​ട്പാ​ടി വ​ഴി) ഏ​പ്രി​ല്‍ 13ന്​ ​സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. 06167 തി​രു​വ​ന​ന്ത​പു​രം -നി​സാ​മു​ദ്ദീ​ന്‍ വീ​ക്ക്‌​ലി സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ സ്‌​പെ​ഷ​ല്‍ ചൊ​വ്വാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​ക്ക്​ 2.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട്, വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ വൈ​കീ​ട്ട്​ 5.50ന്​ ​നി​സാ​മു​ദ്ദീ​നി​ലെ​ത്തും.

06168 നി​സാ​മു​ദ്ദീ​ന്‍ -തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സൂ​പ്പ​ര്‍ ഫാ​സ്​​റ്റ്​ സ്‌​പെ​ഷ​ല്‍ ഏ​പ്രി​ല്‍ 16 മു​ത​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ പു​ല​ര്‍​ച്ച 05.10ന് ​നി​സാ​മു​ദ്ദീ​നി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍, ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 07.05ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.

02648 കൊ​ച്ചു​വേ​ളി -കോ​ര്‍​ബ ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ല്‍ സ്‌​പെ​ഷ​ല്‍ ഏ​പ്രി​ല്‍ 12ന്​ ​സ​ര്‍​വി​സ്​ തു​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ 6.15ന്​ ​കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട്, ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ച മൂ​ന്നി​ന്​ കോ​ര്‍​ബ​യി​ലെ​ത്തും.

02647 കോ​ര്‍​ബ- കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ല്‍ സ്‌​പെ​ഷ​ല്‍ ഏ​പ്രി​ല്‍ 14 മു​ത​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. ബു​ധ​ന്‍, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട്​ 7.40ന്​ ​കോ​ര്‍​ബ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. വെ​ള്ളി, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട്​ 4.20ന്​ ​കൊ​ച്ചു​വേ​ളി​യി​ല്‍ എ​ത്തും.

spot_img

Related Articles

Latest news