ബിജെപിക്കെതിരെ ഒന്നിക്കാന്‍ സമയമായി: മമത

സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തെഴുതി

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ 10 പ്രതിപക്ഷ നേതാക്കള്‍ക്കാണ് മമത കത്തെഴുതിയത്.

നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നാണ് മമത കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ബിജെപിയുടെ ആക്രമണത്തിനെതിരെ ഐക്യവും ഫലപ്രദമായ പോരാട്ടത്തിനും രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വസനീയമായ ഒരു ബദല്‍ അവതരിപ്പിക്കുന്നതിനും സമയമായി എന്ന് കത്തില്‍ പറയുന്നു.

spot_img

Related Articles

Latest news