റിബ്ബൺസ് – എ ട്രൂ കേക്കറി തുറന്നു

കണ്ണൂർ കണ്ണപുരത്തെ പുതിയ വ്യാപാര സംരംഭം ‘റിബ്ബൺസ് – എ ട്രൂ കേക്കറി‘ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കണ്ണപുരം പോസ്റ്റ് ഓഫീസിന് സമീപം ദേവീ നാരായണ ബിൽഡിംഗിലാണ് വനിതാ സംരംഭകർ ചേർന്ന് ആരംഭിച്ചിരിക്കുന്ന പുതിയ സ്ഥാപനം.

ഹോണസ്റ്റി (സത്യസന്ധത), ഹെൽത്തി (ആരോഗ്യം), ഹൈജീനിക്ക് (ശുചിത്വം) എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങളാണ് തങ്ങളുടേതെന്ന് സംരംഭകർ അവകാശപ്പെട്ടു. കേക്കുകൾ, ബ്രൗണീസ്, ഡോനട്ട്സ് തുടങ്ങിയ കേക്ക് – പേസ്ട്രി ഇനങ്ങളാണ് ‘റിബ്ബൺസി’ന്റെ പ്രത്യേകത.

സ്കൂൾ സഹപാഠികളായിരുന്ന അഞ്ച് വീട്ടമ്മമാരുടെ സൗഹൃദ കൂട്ടായ്മയാണ് തങ്ങൾക്ക് പ്രത്യേക താത്പര്യമുള്ള ബേക്കിങ്ങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ കച്ചവട താത്പര്യത്തെക്കാളേറെ ആരോഗ്യകരമായും രുചികരമായും വിഭവങ്ങൾ തയ്യാറാക്കുന്നതിനാലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് സംരംഭകർ അറിയിച്ചു.

spot_img

Related Articles

Latest news