പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി’; ഇപി ജയരാജന്റെ വിമരിക്കല്‍ പ്രഖ്യാപനത്തില്‍ പിണറായി വിജയന്‍

കണ്ണൂർ :കമ്യുണിസ്​റ്റുകാരന്​ പാർട്ടി തീരുമാനം അനുസരിക്കേണ്ടി വരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മത്സര രംഗത്ത്​​ നിന്ന്​ പിൻമാറിയെന്ന്​ മന്ത്രി ഇ.പി. ജയരാജൻ നടത്തിയ പ്രസ്​താവനയെക്കുറിച്ചുള്ള ചോദ്യത്തോട്​ വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

കമ്യൂണിസ്​റ്റുകാർക്കും നേതാക്കൾക്കും വ്യക്​തിപരമായ അഭിപ്രായം ഉണ്ടാകും. ഇത്തരം അഭിപ്രായം പാർട്ടി എപ്പോഴും മാനിക്കുകയും ചെയ്യും. എന്നാൽ അവസാന തീരുമാനം പാർട്ടിയാണ്​ എടുക്കുന്നത്​. അത്​ എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ്​ ഞങ്ങളുടെ രീതി. മറ്റു കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്​ എന്താണെന്ന്​ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Media wings:

spot_img

Related Articles

Latest news