സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിന്റെ ദേഷ്യത്തില്‍ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. മലപ്പുറം വെളിയങ്കോടാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടു നിന്ന് ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തുന്ന ടൗണ്‍ ടു ടൗണ്‍ കെ എസ് ആര്‍ ടി സി ബസിന്റെ പിന്നിലെ ചില്ലാണ് ഇറങ്ങിയതിനുശേഷം യാത്രക്കാരന്‍ കല്ലു കൊണ്ട് തകര്‍ത്തത്.
പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയില്‍ ഇറങ്ങാന്‍ യാത്രക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ടൗണ്‍ ടു ടൗണ്‍ ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. ബഹളം വെച്ചതോടെ പാലപ്പെട്ടി സ്വാമിപ്പടിയില്‍ ഇറക്കി. ഇറങ്ങിയ ഉടനെ യാത്രക്കാരന്‍ റോഡരികില്‍ കിടന്ന് കല്ല് എടുത്ത് ചില്ലിന് എറിയുകയായിരുന്നെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
കല്ലെറിഞ്ഞ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ഡിപ്പോയിലെ ബസ്സാണ്