വികസിത രാ​ഷ്​​ട്രങ്ങളുടെ തലത്തിലേക്ക്​ കേരളത്തെ ഉയര്‍ത്തും- പി​ണ​റാ​യി

വ​ട​ക​ര: വി​ക​സി​ത രാ​ഷ്​​ട്രങ്ങളുടെ ത​ല​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ ഉ​യ​ര്‍ത്താ​നാ​ണ് ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​ട​ക​ര​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ​ഷി​സ്​​റ്റ് ശ​ക്തി​ക​ളോ​ട് സ​ന്ധി ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ല്‍ ചി​ല​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ബി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്നു നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ നാ​ടാ​ണ് ന​മ്മു​ടേ​ത്. നാ​ലു വോ​ട്ട് പോ​ര​ട്ടെ എ​ന്ന അ​വ​സ​ര​വാ​ദ നി​ല​പാ​ടാ​ണ് യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തിന്റേത്. അ​ഴി​ഞ്ഞാ​ടാ​ന്‍ അ​വ​സ​രം കി​ട്ടി​യാ​ല്‍ ഫാ​ഷി​സം രൗ​ദ്ര​ഭാ​വം പ്ര​ക​ടി​പ്പി​ക്കും. ത​ല്‍ക്കാ​ലം കു​റ​ച്ച്‌ വോ​ട്ടി​നു​വേ​ണ്ടി ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളെ താ​ലോ​ലി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ നാ​ടി‍െന്‍റ പാ​ര​മ്പര്യ​ത്തെ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

പ്ര​ചാ​ര​ണ​ത്തി‍െന്‍റ അ​വ​സാ​ന​വേ​ള​യി​ല്‍ നു​ണ​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രി​ക്കു​മെ​ന്ന്​ പി​ണ​റാ​യി മു​ന്ന​റി​യി​പ്പു ന​ല്‍കി. പ​ട​ച്ചു​വി​ടു​ന്ന നു​ണ​ക​ള്‍ക്ക് ആ​യു​സ്സ്​ യ​ഥാ​ര്‍ഥ വി​വ​രം പു​റ​ത്തു​വ​രു​ന്ന​തു​വ​രെ മാ​ത്ര​മേ​യു​ള്ളൂ. ഇ​തി​നാ​യി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

സി.​കെ. നാ​ണു എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സ​തീ​ദേ​വി, മ​ന​യ​ത്ത് ച​ന്ദ്ര​ന്‍, സി. ​ഭാ​സ്ക​ര​ന്‍, ആ​ര്‍. സ​ത്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

spot_img

Related Articles

Latest news