മസ്ക്കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂര്‍ ചാഴേചൊവ്വ സ്വദേശി നാലകത്ത് നൗഷാദ്(46) ആണ് മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ ഫര്‍സാന, മക്കള്‍ ഫയാസ് റിസാന്, സിയ മുഹമ്മദ്. മൃതദേഹം കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിക്കും. .