ബി ജെ പിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ലെന്ന് കമലഹാസന്‍

ബി ജെ പിയുമായി ഒരു കാലത്തും സഖ്യത്തിനില്ല

ചെന്നൈ: ബി ജെ പിയുമായി ഒരു കാലത്തും സഖ്യത്തിനില്ലെന്ന് മക്കള്‍ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസന്‍. ബി ജെ പിയ്ക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടില്‍ ഇടതുപക്ഷവും വലതുപക്ഷവും തന്നെ വിലകുറച്ചുകണ്ടെന്നും കമലഹാസന്‍ പറഞ്ഞു. മുന്നണി സാദ്ധ്യതകള്‍ ഇല്ലാതാക്കിയത് ഇടതുപാര്‍ട്ടികളാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമലഹാസന്‍.

അതേസമയം ദാദാ സാഹേബ് പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹത രജനീകാന്തിന് തന്നെയാണെന്ന് കമലഹാസന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news