ചെന്നൈ : ഇളയ ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ചാണ് ഈ മാർഗം സ്വീകരിച്ചതെന്ന് താരത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജനപ്രിയതാരം സാധാരണക്കാരനെപ്പോലെ റോഡിലൂടെ സൈക്കിളോടിക്കുന്നത് കണ്ട് ആരാധകർ തടിച്ചുകൂടി. ഒപ്പം കൂടി യാത്രചെയ്യാനും സെൽഫി എടുക്കാനും ജനം തെരുവിൽ ഇറങ്ങി. നിയന്ത്രിക്കാൻ പോലീസ് നന്നേ പാട് പെട്ടു. നീലങ്കരയിലെ വേൽസ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.