തിരുവനന്തപുരം: കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിർണായക നിയമസഭ തെരഞ്ഞെടുപ്പിൽ 73.58 ശതമാനം പോളിങ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. 73.69% പുരുഷൻമാരും
73.48 ശതമാനം സ്ത്രീകളും 37.37 ശതമാനം ട്രാൻസ്ജെൻഡർ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. പൊതുവേ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അങ്ങിങ്ങ് ചില അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.