ബിജെപിയുടെ സ്ഥാപക ദിനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സ്ഥാപക ദിനം എന്നതിന് പകരം ‘സ്ഥാപന ദിനം’ എന്നാണ് പോസ്റ്റില്‍ കാണുന്നത്.
സുരേന്ദ്രന്റെ കുറിപ്പിലും പോസ്റ്റിലെ കാര്‍ഡിലും ഒരേപോലെ കാണുന്ന അക്ഷരപ്പിശക് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പരിഹസിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു കീഴില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കെ സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് വാളില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടില്ല. 1980 ഏപ്രില്‍ ആറാം തീയതിയാണ് ബിജെപി രൂപീകൃതമായത്.