ആര്‍.എം.പി യു.ഡി.എഫിന്‍റെ ഭാഗമാകില്ല- കെ.കെ രമ

കണ്ണൂര്‍: ആര്‍.എം.പി യു.ഡി.എഫിന്‍റെ ഭാഗമാകില്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ രമ. ഞങ്ങള്‍ മുന്നണി അല്ലല്ലോ. അത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

അവര്‍ പുറത്തുനിന്നുള്ള നിരുപാധികമായ പിന്തുണയാണ് നല്‍കിയത്. രണ്ടും രണ്ട് രാഷ്ട്രീയമാണ്. ആര്‍.എം.പി ഐ ദേശീയ പാര്‍ട്ടിയാണ്. അത് അങ്ങനെത്തന്നെയാണ് ഇനിയും മുന്നോട്ടുപോകുകയെന്നും കെ.കെ രമ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ആര്‍.എം.പിക്ക് കഴിഞ്ഞിട്ടുണ്ട്. വലിയ രീതിയില്‍ പോളിങ് നടന്നിട്ടുണ്ട്. സാധാരണ വോട്ട് ചെയ്യാന്‍ എത്താവര്‍ പോലും വോട്ട് ചെയ്യാനെത്തി. നല്ല പ്രതീക്ഷയുണ്ടെന്നും കെ.കെ രമ പറഞ്ഞു.

സി.പി.എമ്മിന്‍റെ വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. പാര്‍ട്ടി അറിയേണ്ട, എന്നാല്‍ രമക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് പലരും വിളിച്ചു പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ ഉള്ളില്‍ വിദ്വേഷമുണ്ട്.

യു.ഡി.എഫിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണ ഉണ്ടായിരുന്നു. പിണറായി എന്ന ഏകാധിപതിക്കെതിരെയുളള വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ഇടതുസര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതൊന്നും പിണറായി സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്നും കെ.കെ രമ പറഞ്ഞു.

 

spot_img

Related Articles

Latest news